ആരോഗ്യപ്രശ്നങ്ങൾക്കും സൗന്ദര്യപ്രശ്നങ്ങൾക്കും ഒരുപോലെ ഉപയോഗപ്രദമായ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ശരീരത്തിന് നിറം ഉണ്ടാകാനും മുഖക്കുരുവിന്റെ പാടുകൾ മാറാനും ഏറ്റവും ഫലപ്രദമായ ഒന്നാണ് ബീറ്റ്റൂട്ട് ജ്യൂസ്.
ബീറ്റ്റൂട്ട് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ കൊളസ്ട്രോൾ നില കുറയ്ക്കാനും ഏറ്റവും നല്ലതാണ്. ഫൈബർ, മാംഗനീസ്, പൊട്ടാസിയം,കാൽസ്യം, അയൺ, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയുടെ കലവറയാണ് ബീറ്റ്റൂട്ട്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും കാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യും.
ആരോഗ്യകരമായ തരത്തിൽ ബീറ്റ്റൂട്ട് ജ്യൂസ് തയ്യാറാക്കാം
ചേരുവകൾ
ബീറ്റ്റൂട്ട് 1
ഇഞ്ചി 2 കഷ്ണം
പഞ്ചസാര 2 ടേബിൾ സ്പൂൺ
നാരങ്ങാനീര് 2 ടീസ്പൂൺ
തയ്യാറാക്കേണ്ടവിധം
ചേരുവകളെല്ലാം ചേർത്ത് മിക്സിയിൽ അടിച്ച് അരിച്ച് ഉപയോഗിക്കുക. ദിവസവും ഇത് ഉപയോഗിച്ചാൽ ശരീരത്തിന്റെ നിറം പ്രകടമായി വർധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക