അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ശക്തമായ തിരിച്ചുവരവ് നടത്തി കോണ്‍ഗ്രസ്. രാജസ്ഥാനിലും ഛത്തിസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് കേവലഭൂരിപക്ഷം ഉറപ്പാക്കി.രാജസ്ഥാനില്‍ സിപിഎം രണ്ടു സീറ്റില്‍ മുന്നേറുന്നു.
ഡണ്ഗാര്ഗഡില് ഗിര്ധാരിലാലും ഭദ്രയില്‍ ബല്വാനുമാണ് ലീഡു ചെയ്യുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനല്‍ എന്ന നിലയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് തിരഞ്ഞെടുപ്പുഫലം. ഡിസംബർ 7 ഓടെയായിരിന്നു അഞ്ച് സംസ്ഥാങ്ങളിലെയും തെരഞ്ഞെടുപ്പ് പൂർത്തിയായത്
പ്രതികരിക്കാൻ ഇവിടെ എഴുതുക