മിസോറാമില്‍ എംഎന്‍എഫ് അധികാരത്തിലേക്ക്. പത്തുവർഷത്തിന് ശേഷമാണ് മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) അധികാരത്തിലേക്കെത്തുന്നത്.
എംഎന്‍എഫ് 23 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തി കുതിക്കുകയാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 14 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. എന്നാല്‍ ബിജെപിക്ക് ഇതുവരെ അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ല. എംഎന്‍എഫ് സംഖ്യം അധികാരത്തിലേറിയാല്‍ കോണ്‍ഗ്രസ് വിമുക്ത വടക്കുകിഴക്കന്‍ ഇന്ത്യ എന്ന ബിജെപി സ്വപ്നം സഫലമാകും. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. ലാല്‍ തന്‍ഹാവല സര്‍ക്കാരിനെതിരെ ഉയര്‍ന്ന ഭരണവിരുദ്ധ വികാരവും എംഎന്‍എഫിന് നേട്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക