തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച (11.12.2018) ബിജെപി ഹർത്താൽ. ബിജെപി യുടെ സെക്രട്ടറിയേറ്റ് മാർച്ചിലെ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ബി ജെ പി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേസമയം തിരുവനന്തപുരത്ത് ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് അർദ്ധവാർഷിക പരീക്ഷകൾ മാറ്റിവച്ചു. തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളില്‍ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ഹൈസ്കൂള്‍ വിഭാഗം അര്‍ധവാര്‍ഷിക പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഹയര്‍സെക്കന്‍ഡറി രണ്ടാം പാദവാര്‍ഷിക പരീക്ഷ ഈ മാസം 21ലേക്ക് മാറ്റി.
സാങ്കേതിക സര്‍വകലാശാലയുടെ ചൊവ്വാഴ്ചത്തെ എല്ലാ പരീക്ഷകളും ജനുവരി 18ലേക്ക് മാറ്റിയതായി അക്കാദമിക് ഡീന്‍ ജെ ശ്രീകുമാര്‍ അറിയിച്ചു. അതേസമയം കേരള സര്‍വകലാശാലയുടെ ചൊവ്വാഴ്ച നടക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കേരള സര്‍വകലാശാല പി ആര് ഒ ഡോ. അജിത എസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക