നടി സേതുലക്ഷ്മിയുടെ ചികിത്സയിൽ കഴിയുന്ന മകന് വൃക്ക ദാനം ചെയ്യാൻ നടി പൊന്നമ്മ ബാബുവിനാവില്ല. ഷുഗറും കൊളസ്ട്രോളും ഉള്ളതിനാലാണ് വൃക്ക ദാനം ചെയ്യാന്‍ സാധിക്കാത്തത്. ഇക്കാര്യം പൊന്നമ്മ ബാബു സ്ഥിതീകരിച്ചിട്ടുണ്ട്.
‘വൃക്ക ദാനം ചെയ്യുന്നത് വലിയ കാര്യമാണെന്നോ മഹാമനസ്കതയാണെന്നോ ഒന്നും തോന്നുന്നില്ല. ഷുഗറും കൊളസ്ട്രോളും ഉള്ളതിനാല്‍ വൃക്ക ദാനം ചെയ്യാന്‍ പറ്റില്ലെന്ന് പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു. അതില്‍ അല്പം വിഷമമുണ്ട്’ പൊന്നമ്മ ബാബു പറഞ്ഞു.
‘ഒരു നടി സ്വന്തം മകനുവേണ്ടി പരസ്യമായി കൈകൂപ്പി അപേക്ഷിക്കുന്നതു കണ്ടപ്പോള്‍ സഹിച്ചില്ല. ഒന്നുകൊണ്ട് മറ്റൊരു ജീവന് രക്ഷിക്കാമെങ്കില്‍ അത്രയും ആകുമല്ലോ എന്നേ കരുതിയാണ് വൃക്ക ദാനം ചെയ്യാന്‍ സന്നധത അറിയിച്ചത്. ഞാനുമൊരു കലാകാരിയല്ലേ? ഒരമ്മയല്ലേ? കരഞ്ഞു കൊണ്ടാണ് ഞാന്‍ ചേച്ചിയെ വിളിക്കുന്നത്. ചേച്ചിയുമായി വര്‍ഷങ്ങളായുള്ള പരിചയമാണ്. മകള്‍ക്കൊപ്പം ഞാന്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചേച്ചിയുടെ മൂത്ത മകള്‍ക്ക് കാന്‍സറായിരുന്നു. അവര്‍ മരിച്ചുപോയി. ഇനി ചേച്ചിയെ നോക്കേണ്ടത് ഈ മകനാണ്. എല്ലാം ഓര്‍ത്തപ്പോള്‍ സഹിച്ചില്ല. വിളിച്ച് കിഡ്നി തരാമെന്ന് പറഞ്ഞു. രണ്ട് കിഡ്നിയുണ്ട്, അതിലൊന്ന് മതി എനിക്ക് ജീവിക്കാന്‍. ഒന്നുകൊണ്ട് മറ്റൊരു ജീവന് രക്ഷിക്കാമെങ്കില്‍ അത്രയും ആകുമല്ലോ എന്നേ കരുതിയുള്ളൂ’. പൊന്നമ്മ ബാബു പറയുന്നു.
ഇത് പ്രശസ്തിക്ക് വേണ്ടിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളില്‍ വിഷമമില്ലെന്നും ഞാനെന്താണ് പറഞ്ഞത്, എന്താണ് ചെയ്യാന്‍ ഉദ്ദേശിച്ചത് എന്ന് എനിക്കും ദൈവത്തിനും സേതുലക്ഷ്മി ചേച്ചിക്കും അറിയാമെന്നും പൊന്നമ്മ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക