ഒറ്റയ്ക്ക് ബൈക്കിൽ ഉലകം ചുറ്റാനിറങ്ങുന്നത് ഇപ്പോൾ പുതുമയല്ല. അപ്പോൾ ചില മുൻകരുതലുകളും അത്യാവശ്യമാണ്. ഒരു ദിവസം രാവിലെ ബൈക്കുമെടുത്ത് ആേരാടും ഒന്നും പറയാതെ ഇന്ത്യ മുഴുവൻ കറങ്ങാനിറങ്ങുന്നവരുടെ ടൈമാണിത്. പെെട്ടന്നൊരു തോന്നൽ, പെെട്ടന്നൊരു പുറപ്പെടൽ. എല്ലാം പെെട്ടന്നാണ്. പണ്ടൊക്കെ വീടിെൻറ തൊട്ടപ്പുറത്തെ അങ്ങാടിയിലേക്ക് തനിയെ പോകാൻ പോലും പേടിച്ചിരുന്ന പിള്ളേരൊക്കെ നേരേ കശ്മീരിലേക്കും നേപ്പാളിലേക്കും ഭൂട്ടാനിലേക്കുമൊക്കെയാണ് വച്ചുപിടിക്കുന്നത്.
ചിലർ കൂട്ടമായി ഇത്തരം യാത്രകൾ പോകുമ്പോൾ പലരും ഒറ്റയ്ക്ക് പോകാനാണ് ഇഷ്ടപ്പെടുന്നത്. തനിച്ചു യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. ഒരിക്കൽ തനിയെ യാത്ര ചെയ്യുന്നതിെൻറ ഹരം പിടികൂടിയാൽ പിന്നെയും പിന്നെയും പോയിക്കൊണ്ടേയിരിക്കും എന്നതാണ് അതിെൻറ പ്രത്യേകത. ഒേട്ടറെ അനിശ്ചിതത്വങ്ങളും ആകസ്മികതകളും ഒെട്ടാരു അഡ്വഞ്ചറസുമാണ് തനിച്ചുള്ള യാത്ര. അതുതന്നെയാണ് അതിെൻറ രസവും.
സോളോ യാത്രക്ക് ഒരുങ്ങുമ്പോൾ എന്തൊക്കെ മുൻകരുതൽ ആണ് എടുക്കേണ്ടത് എന്നാണ് ഇനി പറയാൻ പോകുന്നത്.
1) നിങ്ങൾക്ക് ഒരു കുടുംബം ഉണ്ട് :
നമ്മൾ ഒറ്റയ്ക്ക് യാത്ര പോകുമ്പോൾ അതോർത്ത് ആശങ്കപ്പെടുന്ന ഒരു കുടുംബം നമുക്കുണ്ട് എന്നത് മറക്കരുത്. യാത്രയിലൂടനീളം അദൃശ്യമായ സാന്നിധ്യമായി അവരുടെ കരുതൽ നമുക്കൊപ്പമുണ്ടാകും. ചിലപ്പോൾ വീട്ടുകാർ യാത്രയ്ക്ക് സമ്മതിച്ചില്ലെന്നും വരാം. കാരണം, നമ്മൾ മറ്റുള്ളവർക്ക് പ്രിയപ്പെട്ടതാണ്. അതുകൊണ്ട് ചെയ്യാൻ പോകുന്ന യാത്രയുടെ എല്ലാ കാര്യങ്ങളും പ്രത്യേകിച്ച് സുരക്ഷയെ കുറിച്ചുള്ള കാര്യങ്ങളൊക്കെ ആവുന്നത്ര കൃത്യമായി അവരെ ബോധ്യപ്പെടുത്തി വേണം യാത്ര തുടങ്ങാൻ. യാത്ര തുടങ്ങിയാൽ ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ അവരെ അറിയിക്കാൻ ശ്രമിക്കുക.
2. മാപ്പും ആപ്പും വഴികാട്ടി :
പണ്ടത്തെ പോലെ വഴിനീളെ നിർത്തി ചോദിച്ചു ചോദിച്ചു പോകുന്ന കാലമല്ലിത്. ഇപ്പോൾ ടെക്നോളജിയാണ് നമ്മളെ നിയന്ത്രിക്കുന്നത്. എല്ലാവരും സ്മാർട്ട് ഫോൺ ആണ് ഉപയോഗിക്കുന്നത്. പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഓഫ്ലൈൻ മാപ്പുകൾ ഡൗൺലോഡ് ചെയ്യുക. കാരണം, ചില സ്ഥലങ്ങളിൽ നിങ്ങൾക്ക് ഓൺലൈൻ സൗകര്യം ലഭ്യമാവണമെന്നില്ല. മാത്രവുമല്ല, GPRS സംവിധാനം ഉപയോഗിച്ചാൽ പെട്ടന്ന് തന്നെ ഫോൺ ബാറ്ററി ഡൗൺ ആവുകയും ചെയ്യും. നിങ്ങൾ ട്രെയിൻ, ബസ്, മെട്രോ, എന്നിവ ഉപയോഗിച്ച് ആണ് യാത്ര ചെയ്യുന്നത് എങ്കിൽ അതുമായി ബന്ധപ്പെട്ട അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ മറക്കരുത്. ഉദാഹരണം RedBus, Ixigo, IRCTC, Delhi Metro പോലെയുള്ളത്. ഇത് നിങ്ങളുടെ സമയത്തെ ക്രമീകരിക്കാൻ ഒരുപാട് സഹായിക്കും.
3. തിരിച്ചറിയാൽ രേഖകൾ :
യാത്രയാണ് പലതും സംഭവിക്കാം. ഇനി ഒന്നും സംഭവിച്ചില്ലെങ്കിലും നിർബന്ധമായും ഒരു തിരിച്ചറിയൽ കാർഡിൻറ ഒറിജിനലും ഏതാനും കോപ്പികളും കൈയിൽ കരുതണം. നിങ്ങളുടെ വിലാസം, ഫോട്ടോ, പെട്ടന്ന് ബന്ധപ്പെടേണ്ട നമ്പർ എന്നിവ നിങ്ങളുടെ വാലറ്റിൽ പെെട്ടന്ന് കാണുന്ന ഭാഗത്തായി പ്രദർശിപ്പിക്കുക. പെെട്ടന്ന് ആവശ്യമുള്ള രേഖകൾ ഒരു ചെറിയ ബാഗിലാക്കി പ്രത്യേകം സൂക്ഷിക്കണം. തിരിച്ചറിയൽ കാർഡിൻറ ഒറിജിനലും ഏതാനും കോപ്പികളും കൈയിൽ കരുതണം
4. ലഗേജ് :
കണ്ടമാനം വസ്ത്രങ്ങൾ വാരിവലിച്ച് കെട്ടിയെടുത്ത് കൊണ്ടുപോകേണ്ട ആവശ്യമില്ല. അത്യാവശ്യത്തിനുള്ളത് മതി. കാരണം, നിങ്ങൾ നിങ്ങളെ മറ്റുള്ളവർക്കു മുന്നിൽ പ്രദർശിപ്പിക്കാൻ അല്ല പോകുന്നത്. മറിച്ച്, നിങ്ങൾ മറ്റുള്ളത് കാണാൻ ആണ് പോകുന്നത്. ഒരു ദിവസം ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും അടിവസ്ത്രമടക്കം ഒരുമിച്ചു ഒരു റോൾ ആയി പാക്ക് ചെയ്താൽ ബാഗിൽ നിന്നും ഓരോ ദിവസവും എടുക്കൽ എളുപ്പമാകും. വലിയ ബാഗ് എടുക്കുന്നതിന് പകരം ദൂര യാത്രയ്ക്ക് പാകമായ ഫ്ലക്സിബിൾ ആയ ബാഗ് മാർക്കറ്റിൽ നിന്നും വാങ്ങുക. പാക്കിങ്ങിൽ നിർബന്ധമായും കരുതേണ്ട സാധനങ്ങൾ: മൊബൈൽ ചാർജർ, പവർ ബാങ്ക്, വാട്ടർ ബോട്ടിൽ, എനർജി ഡ്രിങ്ക്, അവശ്യ മരുന്നുകൾ, ഫസ്റ്റ് എയ്ഡ് കിറ്റ്, സൺ ഗ്ലാസ്.
5.നോട്ട് ബുക്ക് :
ഡയറിക്കുറിപ്പിൻറയൊക്കെ കാലം പോയെന്ന് ചിലരെങ്കിലും പറയാറുണ്ട്. അതത്ര പഴഞ്ചൻ ഏർപ്പാടൊന്നുമല്ല. എല്ലാ കാര്യങ്ങളും എഴുതി വെക്കാൻ ഒരു നോട്ട് ബുക്കും, പേനയും കരുതേണ്ടത് അത്യാവശ്യമാണ്. സ്വന്തം വീട്ടിലെ ഫോൺ നമ്പർ പോലും ടെക്നോളജി വന്നപ്പോൾ മറന്നു പോയവർ ആണ് നമ്മൾ. അതിനാൽ, അത്യാവശ്യം വേണ്ട വിവരങ്ങൾ നോട്ട് ബുക്കിൽ കുറിച്ച് വെക്കണം. കാരണം, ഇലക്ട്രോണിക് ഉപകരണം എപ്പോൾ ആണ് പണി തരിക എന്നു പറയാൻ പറ്റില്ല.
6.രേഖകൾ ഓൺലൈനിൽ സൂക്ഷിക്കുക:
യാത്രയുടെ എല്ലാ രേഖകളും ഗൂഗിൾ ഡ്രൈവ് പോലെയുള്ള ഓൺലൈൻ സ്റ്റോറേജുകളിലോ മെയിൽ ബോക്സിലോ സൂക്ഷിക്കുക. ഉദാഹരണത്തിന് നിങ്ങളുടെ ടിക്കറ്റ്, യാത്ര പാസ്സ്, ഐഡൻറിറ്റി കാർഡ് മുതലായവ. കാരണം, യാത്രയിൽ നിങ്ങൾക്ക് രേഖകൾ നഷ്ടപ്പെട്ടു കഴിഞ്ഞാലും അടുത്തുള്ള കഫെയിൽ പോയി കോപ്പി എടുക്കാൻ ഇത് മൂലം സാധിക്കും.
7. കൂടുതൽ വില സുരക്ഷിതത്വത്തിന് :
യാത്രയിൽ നിങ്ങൾ ഉപയോഗിക്കുന്ന സാധനങ്ങൾ സുരക്ഷിതമാണോ എന്ന് ഉറപ്പ് വരുത്തുക. ബാഗ് ശരീരത്തിൽ ക്രോസ്സ് ആയി ഇടുക. Wallet പോലെയുള്ള സാധനങ്ങൾ പിന്നിലുള്ള പോക്കറ്റിൽ വെക്കാതെ മുമ്പിലത്തെ പോക്കറ്റിൽ സൂക്ഷിക്കുക ഇതുവഴി പോക്കറ്റടിക്കാരിൽ നിന്നും ഒരു പരിധി വരെ രക്ഷ തേടാൻ സഹായിക്കും. രാത്രിയാണ് നിങ്ങൾ യാത്ര ചെയ്യുന്നത് എന്നു കരുതുക. നിങ്ങൾക്ക് പോകേണ്ട സ്ഥലത്തേക്ക് ഷെയർ ചെയ്തു പോകാനും, നിങ്ങൾക്ക് സ്വന്തം ആയി ടാക്സി ബുക്ക് ചെയ്തു പോകാനും ഓപ്ഷൻ ഉണ്ട്. ഇങ്ങനെ ഒരു സാഹചര്യം വന്നാൽ സ്വന്തം ടാക്സി ബുക്ക് ചെയ്തു പോകാൻ ശ്രദ്ധിക്കുക. കാരണം, ചെറിയ ലാഭത്തിനു വേണ്ടി നമ്മുടെ സുരക്ഷിതത്വം വെച്ച് റിസ്ക് എടുക്കാതിരിക്കുക.
8.സംസ്കാരം, ഭാഷ എന്നിവയെ അറിയുക:
നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ ഭാഷയെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കുക.അവരുടെ സംസ്കാരത്തെക്കുറിച്ച് കഴിയുന്നത്ര അറിയാനും അത് അനുസരിച്ച് പെരുമാറാനും ശ്രദ്ധിക്കുക. അങ്ങനെ ആയാൽ നിങ്ങൾക്ക് നല്ല കംഫർട്ട് ആയി തോന്നുകയും, ആ നാട്ടുകാർക്ക് നിങ്ങളെ പെട്ടന്ന് സ്വീകരിക്കാൻ പറ്റുകയും ചെയ്യും. ഓരോ സ്ഥലത്തും ഓരോ ആചാരവും പെരുമാറ്റവുമൊക്കെയാണ്. അതിനെ ബഹുമാനിക്കുക.
9. ഭക്ഷണം വെള്ളം :
നന്നായി വെള്ളം കുടിക്കുക.വാരി വലിച്ചു ഭക്ഷണം കഴിക്കാതെ യാത്രയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.അമിതമായി മസാലകൾ അടങ്ങിയ ഭക്ഷണങ്ങളും ചിക്കൻ,കോള പോലെയുള്ള സാധനങ്ങളും ഒഴിവാക്കാൻ ശ്രമിക്കുക. വൃത്തിഹീനമായ സ്ഥലങ്ങളിൽ നിന്നും ഭക്ഷണം കഴിക്കാതിരിക്കുക.
10.ലഹരി ഉപയോഗം :
യാത്രയാണ് യഥാർത്ഥ ലഹരി. അതിനു പുറമേ, മറ്റൊരു ലഹരി അനാവശ്യമാണ്. ലഹരി ആസ്വദിക്കാനാണെങ്കിൽ കഷ്ടപ്പെട്ട് യാത്ര പോകേണ്ട ആവശ്യമില്ല. യാത്രയിൽ ഒരു കാരണവശാലും ലഹരി, മദ്യപാനം എന്നിവ ഉപയോഗിക്കാതിരിക്കുക. കാരണം, നിങ്ങളെ നിയന്ത്രിക്കാൻ നിങ്ങൾ മാത്രമേ ഉള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക