പഴയ മഞ്ജു വാര്യർ എവിടെയെന്ന ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയായിരിക്കും ഒടിയനിലെ പ്രഭ എന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ. ഡിസംബർ 14 ന് റിലീസാകുന്ന ഒടിയൻ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. ഒരു സ്വകരായ ചാനലിന് നൽകിയ അഭിമുഖത്തിൽ ഓടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ സിനിമയിൽ മഞ്ജുവിന്റെ കഥാപാത്രമായ പ്രഭയെ കുറിച്ച് വാചാലനാവുകയായിരുന്നു.
ശക്തനായ ഒരു നായകന് അതിശക്തനായ പ്രതിനായകന് ഇവര്‍ക്കിടയില്‍ നില്ക്കുന്ന നായിക. ആ നായികയ്ക്ക് അതുകൊണ്ടു തന്നെ ശക്തമായ വ്യക്തിത്വമുണ്ട്. പ്രഭ മഞ്ജുവിന് വേണ്ടി തന്നെ എഴുതപ്പെട്ടതാണ്. മഞ്ജുവിനെ മനസില്‍ കണ്ട് എഴുതിയതു തന്നെയാണ്.
പലരും ചോദിക്കാറുണ്ട് പഴയ മഞ്ജുവിനെ കാണാനില്ലെന്ന്. പഴയ മഞ്ജു എവിടെ എന്ന്. എന്നാല്‍ പഴയ മഞ്ജു എവിടെയും പോയിട്ടില്ല. അവരെ ചലഞ്ച് ചെയ്യാന്‍ പറ്റിയ കഥാപാത്രങ്ങള്‍ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. അതിനെല്ലാം എനിക്കും മഞ്ജുവിനും കൊടുക്കാന്‍ പറ്റിയ ഉത്തരമാണ് ഒടിയനിലെ പ്രഭ.
മലയാളത്തിലെ എക്കാലത്തെയും മികച്ച സ്ത്രീകഥാപാത്രമാകും പ്രഭ എന്ന കാര്യത്തില്‍ സംശയമില്ല. മഞ്ജുവിനെ മിസ് ചെയ്യുന്നു. മഞ്ജുവിനെ ഇങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നു എന്നൊക്കെ പറയുന്നവര്‍ക്ക് ആ പഴയ മഞ്ജുവിനെ ഒടിയനില്‍ കാണാം; ശ്രീകുമാര്‍ മേനോന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക