യു എസ്സിൽ 265 പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ജിംനാസ്റ്റിക്ക് ടീം ഡോക്ടർക്ക് 300 വർഷം തടവ് ശിക്ഷ. അമേരിക്കയുടെ ജിംനാസ്റ്റിക്സ് ടീം ഡോക്ടറായ ലാറി നാസര്‍ ആണ് പ്രതി.സംഭവം പുറത്ത് വന്നതോടെ വലിയ തോതിലുള്ള വിമര്‍ശനമാണ് ഒളിമ്ബിക് കമ്മിറ്റി നേരിട്ടത്. അത്ലറ്റുകളെ സംരക്ഷിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും അവരോടും കുടുംബങ്ങളോടും മാപ്പ് ചോദിക്കുന്നുവെന്നും ഒളിമ്ബിക് കമ്മിറ്റി വ്യക്തമാക്കി. അധികൃതരുടെ കഴിവുകേടാണ് ഇത്രയും നീചമായ പ്രവൃത്തി ചെയ്യാന്‍ നാസറിന് തുണയായതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ് ഒളിമ്ബിക് കമ്മിറ്റിയുടെ പ്രതികരണം.
അറസ്റ്റിലായ നാസറിന് പല കേസുകളിലായി കോടതി വിധിച്ചത് 300 വര്‍ഷത്തിലേറെ ജയില്‍ശിക്ഷയാണ്. ഒളിമ്പിക്സിൽ പങ്കെടുത്തിട്ടുള്ള അമേരിക്കയിലെ പ്രശസ്തരായ താരങ്ങള്‍ വരെ നാസറിന്റെ ചൂഷണത്തിനിരയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക