ശബരിമലയില്‍ നിരോധനാജ്ഞ 16ന് അര്‍ദ്ധരാത്രി വരെ നീട്ടിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ , സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. സംഘര്‍ഷ സാദ്ധ്യതയുണ്ടെന്ന ജില്ലാ പൊലീസ് മേധാവി, എ.ഡി.എം, നിലയ്ക്കല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ ശബരിമല തുടര്‍ച്ചയായി ഒരു മാസം നിരോധനാജ്ഞയുടെ കീഴിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക