പാസ്സ്പോർട്ട് എടുക്കാനും നിലവിലുള്ള പാസ്സ്പോർട്ട് പുതുക്കാനും ഇനിമുതൽ ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടുപേരുടെ തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിക്കണം. പാസ്പോര്‍ട്ട് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഔട്ട്സോഴ്സിങ് ഏജന്‍സിക്ക് നല്കിയ ഉത്തരവില്‍ ഇന്ത്യന്‍ എംബസിയുടേതാണ് നിര്‍ദേശം.
ആധാര്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ തിരിച്ചറിയൽ കാർഡായി പരിഗണിക്കും. രണ്ടുപേരുടെ സിവില്‍ ഐഡി കോപ്പികൂടി സമര്‍പ്പിക്കണമെന്നായിരുന്നു ആദ്യം നല്കിയ ഉത്തരവ്. മറ്റുള്ളവരുടെ സിവില്‍ ഐഡി പകര്‍പ്പ് നല്‍കുന്നത് ബുദ്ധിമുട്ടാണെന്ന അഭിപ്രായമുയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക