പൃഥ്വിരാജ് സുകുമാരൻ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെയും അരുൺ ഗോപി പ്രണവ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെയും ടീസർ ഒരേ ദിവസം പുറത്തിറങ്ങി. ലൂസിഫറിന്റെ ടീസർ രാവിലെയോടെ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തപ്പോൾ ദുൽക്കർ സൽമാനാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസർ റിലീസ് ചെയ്തത്. ഇരു ടീസറുകളെയും ആരധകർ ആഘോഷത്തോടെയാണ് ഏറ്റുവാങ്ങിയത്.
നടൻ പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംഭരംഭമാണ് ലൂസിഫർ. ചെയ്ത പാപങ്ങള്‍ക്കല്ലേ കുമ്പസരിക്കാൻ പറ്റൂ, ചെയ്യാന്‍പോകുന്ന പാപങ്ങള്‍ക്ക് പറ്റില്ലല്ലോ എന്ന മോഹന്‍ലാലിന്റെ ലുസിഫറിലെ പഞ്ച് ഡയലോഗ് ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു.
ആദി എന്ന ചിത്രത്തിന് ശേഷം പ്രണവ് നായകനായി എത്തുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.
‘എന്റെ ബേബി ബ്രോ പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ ടീസര്‍ സന്തോഷത്തോടും സ്നേഹത്തോടും കൂടി ഞാന്‍ റിലീസ് ചെയ്യുന്നു. ഈ ചിത്രവും അവന്റെ കിരീടത്തില്‍ പുതിയൊരു പൊന്‍തൂവലായി മാറട്ടെ’ എന്നാണ് ടീസര്‍ പങ്കുവെച്ച് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ ഇപ്രകാരം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക