ചോക്ലേറ്റ് ഫാക്ടറിയിൽ നിന്നും ചോക്കലേറ്റ് റോഡിലേക്കൊഴുകി ഗതാഗതം തടസ്സപ്പെട്ടു. പുറത്തേക്ക് ഒഴുകിയ ദ്രവരൂപത്തിലുള്ള ചോക്ലേറ്റ് റോഡില്‍ ഉറച്ചു പോകുകയായിരുന്നു.
ജര്‍മന്‍ പട്ടണമായ വെസ്റ്റെനില് തിങ്കളാഴ്ചയാണു സംഭവം. ഫാക്ടറിയിലെ ടാങ്കില്‍ നിറച്ചിരുന്ന ചോക്ലേറ്റാണ് ഒഴുകിപ്പരന്നത്. സാങ്കേതിക തകരാറാണു ചോര്‍ച്ചയ്ക്കു കാരണമെന്ന് ഫാക്ടറി അധികൃതര്‍ പറഞ്ഞു. ഒരു ടണ്‍ വരുന്ന ചോക്ലേറ്റ് റോഡിലേക്കൊഴുകി കട്ടപിടിച്ചതോടെ റോഡ് അടച്ചു. അഗ്നിശമനസേനാംഗങ്ങള്‍ ചൂടുവെള്ളം ഒഴിച്ചും ഷവലിനു കോരിയുമാണു ചോക്ലേറ്റ് നീക്കം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക