ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിൽ പാലക്കാട് കെ എസ് ആർ ടി സി ബസിനു നേരെ കല്ലേറ്. കല്ലേറിൽ ബസിന്റെ ചില്ലുകൾ തകർന്നു. കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്നു ബസുകളുടെ ചില്ലുകളാണ് സമരാനുകൂലികള്‍ തകര്‍ത്തത്.
സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലിന് സമീപം പേരൂര്‍ക്കട സ്വദേശി വേണുഗോപലന്‍ നായര്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ടാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ബിജെപി സമരപന്തലിന് മുന്നില്‍ വെച്ചാണ് വേണുഗോപാലന്‍ നായര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. പുലര്‍ച്ചെയായിരുന്നു ബിജെപി സമരപ്പന്തലിന് മുന്നില്‍ വെച്ച് അദ്ദേഹം സ്വയം തീകൊളുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക