ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനെത്തുടർന്ന് ഗതാഗത സൗകര്യങ്ങളില്ലാതെ ജനങ്ങൾ പെരുവഴിയിൽ വലയുമ്പോൾ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണനും കുടുംബവും കൊച്ചിനഗരത്തിലൂടെ കാറിൽ യാത്ര ചെയ്തത് വിവാദമാകുന്നു.
ഹര്‍ത്താലിനെ തുടര്‍ന്ന് പൊതുജനങ്ങളുടെ വാഹനങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടയുമ്പോഴാണ് അടുത്ത ബന്ധുവിന്റെ കല്യാണത്തിനായി എഎന്‍ രാധാകൃഷ്ണനും കുടുംബവും സ്വാകാര്യ വാഹനത്തില്‍ യാത്രചെയ്തത്. കല്യാണ വീട്ടില്‍ നിന്ന് മടങ്ങാന്‍ നേരം ബന്ധുക്കളെ തന്റെ ഇന്നോവ കാറില്‍ മടക്കി അയച്ച നേതാവ് മറ്റൊരു വാഹനത്തില്‍ പോവുകയായിരുന്നു.
അതേസമയം ഹർത്താലിൽ സംസ്ഥാനത്തൊട്ടാകെ ജനങ്ങൾ വലയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഏതാനും സ്വാകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. കെഎസ്ആര്‍ടിസി-സ്വകാര്യ ബസ്സുകള്‍ ഒന്നും സര്‍വ്വീസ് നടത്തിയില്ല. രാവിലെ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ അക്രമം ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക