68 ലക്ഷത്തോളം ഉപയോക്താക്കളുടെ സ്വകാര്യ ചിത്രങ്ങൾ ചോർന്നതായി ഫെയ്സ്ബുക്കിന്റെ വെളിപ്പെടുത്തൽ. തേർഡ് പാർട്ടി അപ്പ്ലിക്കേഷനുകളിൽ ഫേസ്ബുക് ലോഗ് ഇൻ ചെയ്തവരുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ ചോർന്നത്. ഫെയ്സ്ബുക്കിലുണ്ടായ സാങ്കേതിക തകരാര്‍ മൂലം പുറത്തുനിന്നുള്ള ആപ്പ് നിര്‍മാതാക്കള്‍ക്ക് ഉപയോക്താക്കള്‍ സ്വകാര്യമായി പങ്കുവെച്ച ചിത്രങ്ങള്‍ അവരുടെ അനുമതിയില്ലാതെ എടുക്കാനുള്ള അവസരം ലഭിച്ചതെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.
നിലവില്‍, 68 ലക്ഷം ഉപയോക്താക്കളെയും 876 ഡവലപ്പര്‍മാര്‍ നിര്‍മ്മിച്ച 1500 ആപ്ലിക്കേഷനുകളെയും ഈ ബഗ്ഗ് ബാധിച്ചിട്ടുണ്ടാവാം എന്നാണ് ഫേയ്സ്ബുക്കിന്റെ കണക്കുകൂട്ടല്‍.അതേസമയം,ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും പ്രസ്തുത സ്വകാര്യതാ വീഴ്ചയില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഫെയ്സ്ബുക്ക് ബ്ലോഗില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക