മഞ്ഞൾപ്പൊടി വെണ്ണയിൽ ചാലിച്ച് പതിവായി സേവിക്കുക .
വാഴപ്പിണ്ടി നീരിൽ അൽപ്പം മഞ്ഞൾപ്പൊടിയും തേനും ചേർത്ത് നിത്യവും കഴിക്കുക.
ആഹാരത്തിൽ വാഴക്കൂമ്പ് ധാരാളമായി ഉപയോഗിക്കുക.
ചന്ദനം നല്ലതുപോലെ അരച്ചെടുത്ത് നെല്ലിക്കാനീരിൽ പ്രഭാതത്തിൽ വെറും വയറ്റിൽ സേവിക്കുക.
പാവയ്ക്കായുടെ നീര്, ചൂർണ്ണം ഇവ സേവിക്കുക .
പച്ച പാവയ്ക്ക ചെറുതായി അരിഞ്ഞു തൈരിൽ ഇട്ടു പാകത്തിന് ഉപ്പ് ചേർത്ത് ഉപയോഗിക്കുക.
ബ്രഹ്മി അരച്ച് കാച്ചിയ പാലിൽ കലക്കി സേവിക്കുക.
ചെറൂള അരച്ച് മോരിൽ കലക്കി നിത്യം സേവിക്കുക.
നെല്ലിക്കാ നീരിൽ / നെല്ലിക്കാ കഷായത്തിൽ മഞ്ഞൾപ്പൊടിയും തേനും ചേർത്ത് നിത്യം സേവിക്കുക.
ചിറ്റമൃത് ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് അതിൽ തേൻ ചേർത്തു സേവിക്കുക.
കൂവളത്തില ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് തേൻ ചേർത്ത് നിത്യം സേവിക്കുക.
തൊട്ടാവാടി സമൂലം പറിച്ചെടുത്ത് വൃത്തിയാക്കി ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് പതിവായി കുടിക്കുക.
പച്ചമഞ്ഞൾ, കോവലിന്റെ ഇല, എള്ള് – മൂന്നും കൂടി നല്ലതു പോലെ അരച്ച് പുരട്ടിയാൽ പ്രമേഹക്കുരു ശമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക