ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നടത്തിയ ആചാര സംരക്ഷണ യാത്രയ്ക്കിടെ ചവറയില്‍ ഒക്ടോബര്‍ 12ന് നടത്തിയ വിവാദ പ്രസംഗത്തെ തുടർന്ന് വെട്ടിലായ നടനും ബിജെപി പ്രവർത്തകനുമായ കൊല്ലം തുളസി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഒളിവിൽ പോയതായി സൂചന.
ഡി.വൈ.എഫ്.ഐ നല്കിയ പരാതിയെ തുടര്‍ന്നാണ് ചവറ പോലീസ് കൊല്ലം തുളസിക്കെതിരെ കേസെടുത്തത്. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് കൊല്ലം പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യാനായി ചവറ പോലീസ് കഴിഞ്ഞദിവസം കൊല്ലം തുളസിയുടെ തിരുവനന്തപുരത്തെ വസതിയില്‍ എത്തിയെങ്കിലും സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക