പാഷന് ഫ്രൂട്ട് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 2, ഫോലേറ്റ്, കോളിന് എന്നീ ധാതുക്കളാല്‍ സമൃദ്ധമാണ് പാഷന് ഫ്രൂട്ട്. പ്രമേഹരോഗികള്‍ ദിവസവും ഒരു കപ്പ് പാഷന് ഫ്രൂട്ട് കഴിക്കുന്നത് ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാന്‍ സഹായിക്കുന്നു.
ഉദര സംബന്ധമായ പ്രശ്നങ്ങള്‍ക്ക് നല്ലൊരു ഒറ്റമൂലിയായും മലബന്ധ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗ്ഗവും കൂടിയാണ് ഇത്. അസിഡിറ്റി, അള്‍സര്‍, പോലുള്ള പ്രശ്നങ്ങള്‍ക്ക് നല്ലൊരു മരുന്നാണ് പാഷന് ഫ്രൂട്ട്.
മലബന്ധ പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കും.
സന്ധിവാതം, വന്ധ്യത, വിഷാദം എന്നിവയെയും ചെറുക്കാന്‍ സഹായിക്കുന്നു. ആസ്ത്മ രോഗ ലക്ഷണങ്ങളെ ഒരു പരിധി വരെ തടയാന്‍ പാഷന് ഫ്രൂട്ട് ജ്യൂസിന് കഴിയും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇതിന്റെ ജ്യൂസ് ശരീരത്തില്‍ ഒരു ആന്റി ഓക്സിഡന്റായും പ്രവര്‍ത്തിക്കുന്നു.
ഉറക്കമില്ലായ്മയ്ക്കും നല്ലൊരു മരുന്നാണ് പാഷന് ഫ്രൂട്ട്. രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പേ പാഷന് ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക