തിരുവനന്തപുരം: ക്യാമറകള്‍ക്കും മൊബൈല്‍ ഫോണിനും ശബരിമല സന്നിധാനത്ത് നിയന്ത്രണമേര്‍പ്പെടുത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ശ്രീകോവിലിനകത്തെ ചിത്രങ്ങള്‍ വരെ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
പതിനെട്ടാംപടിക്കു മുകളില്‍ മൊബൈല്‍ ഫോണിനും വീഡിയോ ക്യാമറകള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. തീര്‍ത്ഥാടകരുടെ മൊബൈല്‍ ഫോണുകള്‍ ടോക്കണ്‍ സംവിധാനത്തിലൂടെ വാങ്ങി വെക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ പത്മകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക