കണ്ണൂർ: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സ്റ്റീല്‍ ബോംബ് ആക്രമണം. രണ്ടു പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി പത്തോടെ മൂത്തേടത്ത് ഹൈസ്കുളിന് പിറകില്‍ തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലായിരുന്നു സംഭവം. തൃച്ചംബരം സ്വദേശികളായ ഉമേഷ് (35), ദാസന് (50) എന്നിവര്‍ക്കാണ് പരിക്ക്. ഇരുവരേയും ആദ്യം ലൂര്‍ദ്ദ് ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഉമേഷിന് നെഞ്ചിലും ദാസന് കാലിലുമാണ് പരിക്ക്.
കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്തു വെച്ച് ഉമേഷിന്റെ സഹോദരന് രജീഷിനെ അജ്ഞാതസംഘം വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ വധശ്രമത്തിന് കേസെടുക്കുമെന്ന് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ പറഞ്ഞു. വന്‍ സ്ഥോടനശബ്ദം കേട്ടതിനെ തുടര്‍ന്ന് നാട്ടുകാരും തളിപ്പറമ്പ് അഡീ.എസ് ഐ കെ.കെ.പ്രശോഭിന്റെനേതൃത്വത്തില് പോലീസും സ്ഥലത്തെത്തിയിരുന്നു. പോലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക