ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും വിപണി കീഴടക്കാന്‍ എത്തിയ ഹ്യുണ്ടായി ചരിത്ര നേട്ടവുമായി മുന്നേറുന്നു. ഇതുവരെയുള്ള വാഹനത്തിന്റെ ബുക്കിംഗ് 45,000 പിന്നിട്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. 2018 ഒക്ടോബര്‍ 23നു വിപണിയില്‍ എത്തിയ സാന്‍ട്രോ ഒരുമാസം കഴിയുന്നതിന് മുന്‍പ് തന്നെ 35,000 ബുക്കിങ് സ്വന്തമാക്കിയിരുന്നു.
അവതരണത്തിനു മുമ്പേ 15,000 ബുക്കിങ്ങുകളും നേടിയെത്തിയ സാന്‍ട്രോ രണ്ടു മാസത്തിനകം തന്നെ രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ആദ്യ 10 കാറുകളുടെ പട്ടികയിലും ഇടം ഉറപ്പിച്ചു. ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്തെ ആദ്യ അഞ്ച് കാറുകള്‍ക്കൊപ്പം ‘സാന്‍ട്രോ’യ്ക്കു സ്ഥാനം പിടിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക