ഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 151 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 58 പോയിന്റ് നഷ്ടത്തിലുമാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ബാങ്കിങ്, ഐടി, ഓട്ടോമൊബൈല്‍, കണ്സള്ട്ടേഷന് തുടങ്ങിയ മേഖലകളില്‍ വില്പന സമ്മര്‍ദ്ദം പ്രകടമാണ്.
സണ്‍ ഫാര്‍മ്മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നീ ഓഹരികള്‍ ഇന്ന് നേട്ടം കൈവരിച്ചപ്പോള്‍ ഇന്‍ഫോസിസിനും വിപ്രോയ്ക്കും എച്ച്ഡിഎഫ്സിക്കും നഷ്ടമാണ് ഉണ്ടായത്. ആഗോളവിപണിയിലെ മാന്ദ്യത്തിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ ഓഹരിവിപണിയിലും ഇന്നുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക