ഗര്‍ഭിണിയാകുക എന്നത് മിക്കവാറും ദമ്പതികൾക്ക് വളരെ ലളിതമായ കാര്യമാണ്. എന്നാല്‍ ചില പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് അത്ര എളുപ്പമല്ല. ഗര്‍ഭിണിയാകാന്‍ തയ്യാറാകുന്നവര്ക്കിതാ ചില നുറുങ്ങുകള്‍. ഗര്‍ഭിണിയാകുക എന്ന നിങ്ങളുടെ ആഗ്രഹത്തെ പല ഘടകങ്ങള്‍ സ്വാധീനിക്കുന്നു. ആദ്യമായി ഗര്‍ഭിണിയാകാനുള്ള ആരോഗ്യം നിങ്ങള്‍ക്കുണ്ടെന്നു ഉറപ്പു വരുത്തണം .പലരുടെയും തെറ്റായ ജീവിത ശൈലിയും അനാരോഗ്യവുമാണ് ഗര്‍ഭിണിയാകാന്‍ കഴിയാതെ വരുന്നത് ബലഹീനതയും, ലൈംഗിക അണുബാധയും നിങ്ങളുടെ കുഞ്ഞിനെ ഇല്ലാതാക്കും. നിങ്ങള്‍ ശരിയായ രീതിയിലൂടെ ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു തികഞ്ഞ സമീപനം ആവശ്യമാണ്.
ഓരോ ആഴ്ചയിലും 3 തവണ എങ്കിലും ബന്ധപ്പെടാന്‍ ശ്രമിക്കേണ്ടാതാണ്. നിങ്ങള്‍ ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ബീജത്തിന് ശരിയായ സമയത്തും അളവിലും ഇരിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ലൈംഗിക ബന്ധത്തിലൂടെ ഘട്ടം ഘട്ടമായുള്ള വഴികളാണ് ഗര്‍ഭിണിയാകാന്‍ നല്ലത്. നിങ്ങള്‍ കുഞ്ഞിനു വേണ്ടി ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ ബന്ധപ്പെടല്‍ രസകരവും, സന്തോഷകരവുമാക്കുക. ചിലപ്പോള്‍ നിങ്ങളുടെ പ്രവൃത്തികൾ ആസ്വാദ്യകരമല്ലാതെയും, സ്ട്രെസോട് കൂടിയുമാകാം. നിങ്ങള്‍ എത്രത്തോളം കൂടുതല്‍ അടുപ്പം കാണിക്കുന്നുവോ അത്രത്തോളം കുഞ്ഞ് എന്ന സാധ്യതയും കൂടുന്നു. സ്ത്രീകളില്‍ രതിമൂര്‍ച്ഛയില്‍ ബീജം ഗര്‍ഭപാത്രത്തിലേക്ക് കയറുന്നു. ആ സമയം പുരുഷന് ശരിയായ ഉയരം ഉണ്ടാക്കി കൂടുതല്‍ ബീജം ഉള്ളിലേക്ക് കടത്തിവിടണം. ഗര്‍ഭം ധരിക്കാന്‍ ഏറ്റവും നല്ല രീതി മിഷണറി പൊസിഷന്‍ ആണ്. ബീജത്തിന് എഗ്ഗിലേക്ക് നീങ്ങാന്‍ ഗുരുത്വാകര്‍ഷണം കൂടുതല്‍ കിട്ടുന്ന പൊസിഷന്‍ ആണിത്. കൂടാതെ കൂടുതല്‍ നേരം ബീജം യോനി പ്രദേശത്ത് നില്‍ക്കാനും ഇത് സഹായിക്കും. നിങ്ങള്‍ ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബീജം ഫാലോപ്യന്‍ ട്യൂബില്‍ കയറാന്‍ സഹായിക്കുന്ന പൊസിഷന്‍ തിരഞ്ഞെടുക്കുക.
സ്ത്രീയുടെ ആര്‍ത്തവത്തിന്റെ 14 മത്തെ ദിനം ഗര്‍ഭിണിയാകാന്‍ ദമ്പതികൾ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. സാധാരണ 28 ദിവസത്തെ ആര്‍ത്തവചക്രം ഉള്ള സ്ത്രീകള്‍ക്ക് അതിന്റെ പകുതിയില്‍ ആയിരിക്കും ഓവുലേഷന് നടക്കുന്നത് .28 ദിവസത്തിലെ ആര്‍ത്തവചക്രം ഇല്ലാത്ത സ്ത്രീകള്‍ക്ക് 14 മത്തെ ദിനം ഓവുലേഷന് നടക്കില്ല .
എപ്പോഴാണ് ഓവുലേഷന് നടക്കുന്നത് എന്ന് അറിഞ്ഞിരിക്കുന്നത് ലൈംഗികബന്ധത്തെ കൂടുതല്‍ സഹായിക്കും. ഈ വിധത്തില്‍ കലണ്ടര്‍ ടെക്നിക് വളരെ കൃത്യമല്ല, എന്നാലും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക