കാസറഗോഡ്: കോട്ടിക്കുളം റെയില്വെസ്റ്റേഷന് സമീപത്ത് ട്രെയിനില്‍ നിന്നും വീണ് അന്യ സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. ഒറീസ സ്വദേശിയായ 48 കാരനാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
നാട്ടിലേയ്ക്ക് പോകും വഴി കോട്ടിക്കുളം റെയില്വെസ്റ്റേഷന് സമീപത്ത് വച്ച് ഇയാള്‍ വണ്ടിയില്‍ നിന്നും വീഴുകയായിരുന്നു. അപകടത്തില്‍ ഇയാളുടെ വലതുകൈ അറ്റു തൂങ്ങി. കൂടാതെ ഇയാളുടെ കാലിനും സാരമായ പരിക്കുണ്ട്.
സ്വകാര്യ ആശുപത്രിയില്‍ നിന്നും പ്രഥമശുശ്രുഷ നല്കിയ ശേഷം ഇയാളെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക