പോഷകഗുണമുള്ള ഭക്ഷണമാണ് ഗര്‍ഭകാലത്ത് പ്രധാനമായും കഴിക്കേണ്ടത്. ഗര്‍ഭകാലത്ത് ശരാശരി 15 കിലോയാണ് ഒരു സ്ത്രീയ്ക്ക് ഭാരം കൂടുന്നത്. ചിലര്‍ക്ക് ഇതിലധികവും വര്‍ധിക്കും. 17 ശതമാനം സ്ത്രീകള്‍ക്ക് ഇതിനുതാഴെ ഭാരം എത്തി നിൽക്കുമ്പോൾ 42 ശതമാനം സ്ത്രീകള്‍ക്ക് അമിതമായി ഭാരം കൂടുകയും ചെയ്യുന്നു.
ദിവസവും 300 കാലറി മാത്രമാണ് ഒരു ഗര്‍ഭിണിക്ക് ആവശ്യം. ഗര്‍ഭിണിയ്ക്ക് സമീകൃതാഹാരം വളരെ പ്രധാനപ്പെട്ടതാണ്. ചെറിയ തോതിലുള്ള വ്യായാമം ചെയ്യുന്നത് ഭാരം വര്‍ധിക്കാതെ സഹായിക്കും. ഗര്‍ഭിണികളില്‍ കാണപ്പെടുന്ന അമിതവണ്ണം ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്.
ഗര്‍ഭകാലത്ത് പച്ചക്കറികള്‍, പഴങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവ ധാരാളം കഴിക്കേണ്ടതാണ്. കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ മീനുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഗര്‍ഭകാലത്ത് ജങ്ക് ഫുഡുകള്‍ പൂര്‍ണമായും ഒഴിവാക്കുക. ഗര്‍ഭകാലത്ത് പൂര്‍ണമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഇവയൊക്കെയാണ്
കോഫി
ഗര്‍ഭകാലത്ത് കോഫിയോട് നോ പറയേണ്ടത് വളരെ അത്യാവശ്യമാണ്. കഫീന്‍ അടങ്ങിയ എല്ലാ പാനീയങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലത്. കഫീന്‍ കുഞ്ഞുങ്ങളിലെ ഭാരകുറവിന് വരെ കാരണമാകും എന്ന് തെളിഞ്ഞിട്ടുണ്ട്.
ജങ്ക് ഫുഡ്
ഗര്‍ഭകാലത്ത് ജങ്ക് ഫുഡ് പൂര്‍ണമായും ഒഴിവാക്കുക. ജങ്ക് ഫുഡില്‍ കൃത്രിമനിറങ്ങള്‍, പ്രിസര്‍വെറ്റീവ്സ് എന്നിവ ധാരാളം ചേര്‍ത്തിട്ടുണ്ട്. ജങ്ക് ഫുഡ് മലബന്ധം പ്രശ്നം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
മദ്യം
മദ്യത്തോട് ഗര്‍ഭിണികള്‍ നോ തന്നെ പറയണം. മദ്യപാനം ഗര്‍ഭമലസാന്‍ വരെ കാരണമാകും. അതുപോലെ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഇത് ദോഷം ചെയ്യുമെന്ന് അമ്മമാര്‍ ഓര്‍ക്കുക.
പ്രോസസ്ഡ് മീറ്റ്
സോസേജ്, ബേക്കന്‍ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കുക. രുചിയില്‍ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകള്‍ ചേര്‍ത്താണ് പ്രോസസ്ഡ് മീറ്റ് തയ്യാറാക്കുന്നത്. രാസചേരുവകള്‍ ചേര്‍ക്കുന്നത് ഗുരുതര ശാരീരിക മാനസിക പ്രത്യാഘാതങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. കുഞ്ഞിന് ഭാരം കുറയാനുള്ള സാധ്യത വളരെ കൂടുതലാണ്.
പാക്കറ്റ് ജ്യൂസ്
പ്രകൃതിദത്തം എന്നൊക്കെ പറഞ്ഞാലും ഇതിലൊന്നും യഥാര്‍ഥത്തില്‍ പ്രകൃതിദത്തമായ ഒന്നും ഉണ്ടാവില്ല. കൃത്രിമനിറങ്ങള്‍, പ്രിസര്‍വെറ്റീവ്സ് എല്ലാം ആവശ്യം പോലെ ഇതിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക