ലോകത്തുള്ള എന്തിനെക്കുറിച്ചും ഞൊടിയിടയിൽ അറിയാൻ ഇന്ന് നാം ഉപയോഗിക്കുന്നത് ഗൂഗിളിനെയാണ്. എന്നാൽ ഇനിമുതൽ എന്തും ഏതും ഗൂഗിളിൽ തിരയാമെന്ന് കരുതണ്ട. ഇനിമുതൽ ഏതെങ്കിലും ഹാക്കിംഗിനായുള്ള സെര്‍ച്ചുകളോ മറ്റോ നടന്നാല്‍ അപ്പോള്‍ തന്നെ പോലീസില്‍ അലേര്‍ട്ടെത്തുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷയൊരുക്കാനായാണ് പൊലീസിന്റെ ഈ നടപടി.
കിഴക്കന്‍ ഡല്‍ഹിയിലുള്ള സീമാപുരിയിലെ ഒരു സ്ത്രീ ഇത്തരം തട്ടിപ്പില്‍ പെടുകയും ഒരുലക്ഷം രൂപ നഷ്ടപ്പെടുകയും ചെയ്തു. ബാങ്ക് ഓഫ് ഇന്ത്യയും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും മഹാരാഷ്ട്രാ പോലീസിനെ സമീപിക്കുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തപ്പോള്‍, മഹാരാഷ്ട്രാ പോലീസ് എടുത്ത തീരുമാനമാണ് ഇത്തരത്തില്‍ അനാവശ്യ കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യുമ്ബോള്‍ പൊലീസിന് അലേര്‍ട്ട് എത്തുന്ന സംവിധാനം ഒരുക്കുക എന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക