അബുദാബി; പ്രവാസികൾക്ക് പത്തുവർഷം വരെ കാലാവധിയുള്ള വിസ നൽകാനൊരുങ്ങി യു എ ഇ. ഈ വര്‍ഷം മുതലാണ് യു എ ഇ പത്തുവർഷം കാലാവധിയുള്ള വിസ നൽകുക. നിക്ഷേപകര്‍, സംരംഭകര്‍, ഗവേഷകര്‍, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കാണ് ദീര്‍ഘകാല കാലാവധിയുള്ള വിസ അനുവദിക്കുന്നത്.
വിവിധ രംഗങ്ങളിലെ വിദഗ്ദ്ധര്‍ക്കും സംരംഭകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്ത് സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കുകയാണ് യു.എ.ഇയുടെ ലക്ഷ്യം.
50 ലക്ഷം ദിര്‍ഹമോ അതിന് മുകളിലോ നിക്ഷേപമുള്ളവര്‍ക്ക് അഞ്ചു വര്‍ഷം കാലാവധിയുള്ള താമസ വിസ നല്‍കും. വിവിധ മേഖലകളില്‍ ഒരു കോടി ദിര്‍ഹത്തിനു മുകളില്‍ നിക്ഷേപമുള്ളവര്‍ക്കാണ് പത്ത് വര്‍ഷത്തേക്കുള്ള വിസ ലഭിക്കുക.
പ്രശസ്ത കമ്പനികളുടെ ഉടമകള്‍ക്കും ബിസിനസ് പങ്കാളിത്തമുള്ളവര്‍ക്കും ഇത്തരത്തിൽ വിസ ലഭിക്കും. അഞ്ച് ലക്ഷം ദിര്‍ഹത്തിന്റെയെങ്കിലും സംരംഭങ്ങള്‍ രാജ്യത്തുള്ളവര്‍ക്കും അഞ്ച് വര്‍ഷത്തേക്കുള്ള വിസ ലഭിക്കും.
2018 മേയിലാണ് യു.എ.ഇ കാബിനറ്റ് ഇത്തരം വിസകള്‍ അനുവദിക്കാനുള്ള തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക