സിനിമയിലെത്തിയതിനു പിന്നാലെ തമിഴ് സംവിധായകന് ലോറന്‍സുമായി നടി പ്രിയങ്ക പ്രണയത്തിലാവുകയും പിന്നീട് അത് വിവാഹത്തില്‍ കലാശിക്കുകയും ചെയ്തത് വാര്‍ത്തയായിരുന്നു. എന്നാല്‍ അധികം വൈകാതെ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു എന്ന വാര്‍ത്തയുമെത്തി. കുഞ്ഞ് ജനിച്ച് അധികം വൈകാതെ ഇവര്‍ വിവാഹ മോചിതരായി. ഭര്‍ത്താവ് ലോറന്‍സുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കി പ്രിയങ്ക.
ഭര്‍ത്താവ് തന്റെ നഗ്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടു ഇതാണ് വിവാഹ മോചനത്തിന് വഴിയൊരുക്കിയ പ്രധാന കാരണമെന്നാണ് അടുത്തിടെ ഒരു മാഗസിനു നല്കിയ അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞത്. സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ അനുവദിക്കാതിരുന്നതായിരുന്നു മറ്റൊന്ന്. തനിക്ക് വേറെ ജോലി ഒന്നും അറിയില്ലന്നും വേറെ എന്ത് ചെയ്താലും അത് ഉപേക്ഷിച്ച് താന്‍ സിനിമയിലേക്ക് തന്നെ വരുമെന്നും പ്രിയങ്ക പറയുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക