മുൻപ്രധാനമന്ത്രി മൻമോഹൻ സിങിന്റെ ജീവിതകഥ പറയുന്ന ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആവിഷ്കരിക്കുന്ന ചിത്രം പി എം നരേന്ദ്ര മോദി എത്തുന്നു. ബോളിവുഡ് താരം വിവേക് ഒബ്റോയ് ആണ് മോദിയുടെ വേഷം കൈകാര്യം ചെയ്യുക.
മേരി കോം സംവിധാനം ചെയ്ത ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്ദീപ് സിംഗാണ് നിര്‍മ്മാതാവ്. ഗുജറാത്ത്, ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക