താരസാന്നിധ്യംകൊണ്ട് ശ്രദ്ധ നേടിയ ചിത്രം പേട്ട തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. രജനികാന്ത് നായകനാകുന്നു എന്നതുതന്നെയാണ്ചിത്രം ആരാധകരെ ആവേശം കൊള്ളിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് ആണ് സംവിധാനം.
ഹോസ്റ്റല്‍ വാര്‍ഡനായി എത്തുന്ന രജനികാന്ത് ആദ്യപകുതിയില്‍ ഒരു കോളേജ് പയ്യൻ ആണെങ്കിൽ രണ്ടാം പകുതിയില്‍ ചുറുചുറുക്കുള്ള ആ പഴയ സ്റ്റയില് മന്നനെ കാണാം. നായകന്റെ ഭൂതകാലത്തിലേക്ക് പോകുമ്പോഴാണ് ചിത്രം ട്വിസ്റ്റുകളിലേക്ക് മാറുന്നത്. അത്ര പുതുമയുള്ള കഥ എന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ അഭിനേതാക്കളുടെ മികവും കഥയുടെ അവതരണവും ഈ ചിത്രത്തെ മികച്ചതാക്കുന്നു.
രജനികാന്തിനൊപ്പം വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദീഖി, ബോബി സിന്‍ഹ, ശശികുമാര്‍ , സിമ്രാന്, തൃഷ എന്നിവര്‍ വേഷമിട്ടിരിക്കുന്നു. കൂടാതെ മലയാളിതാരം മണികണ്ഠനും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. പശ്ചാത്തലസംഗീതവും അനുരുദ്ധിന്റെ ഗാനങ്ങളും മികച്ചതുതന്നെ.
രജനി ആരാധകര്‍ക്ക് സന്തോഷിക്കാം നീണ്ട ഒരു ഇടവേളയ്ക്കു ശേഷമാണ് ആരാധകരെ നിരുത്സാഹപ്പെടുത്താത്ത രജനികാന്ത് ചിത്രം തീയറ്ററുകളിൽ നിറഞ്ഞോടുന്നത്. ചിത്രത്തിന് റേറ്റിംഗ് – 3 .5 / 5
പ്രതികരിക്കാൻ ഇവിടെ എഴുതുക