പ്രേമം എന്ന ഒറ്റചിത്രത്തിലൂടെ തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ മറുനാടൻ നായക നടിയാണ് സായി പല്ലവി. ഏറെ ഹിറ്റായ മാരി 2 വിൽ ധനുഷിനോടൊപ്പം തകർപ്പൻ പ്രകടനമാണ് സായ് കാഴ്ച വച്ചത്.
ഇപ്പോഴിതാ താരം മറ്റൊരു സൽപ്രവൃത്തി ചെയ്താണ് വാർത്തകളിൽ ഇടം നേടുന്നത്. തെലുങ്ക് ചിത്രമായ ‘പടി പടി ലെച്ചേ മനസു’ എന്ന ചിത്രത്തിന്റെ പ്രതിഫലമാണ് നടി വേണ്ടെന്ന് പറഞ്ഞത്. 22 കോടി രുപയ്ക്ക് വിതരണാവകാശം വിറ്റു പോയ ചിത്രം ബോക്സ് ഓഫീസില്‍ നിന്നും എട്ടു കോടി രൂപ മാത്രമാണ് സ്വന്തമാക്കിയത്. ഇതോടെ വിതരണക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും വന്‍നഷ്ടം സംഭവിച്ചു.
ചിത്രത്തില്‍ അഭിനയിക്കാനെത്തുമ്ബോള് മുന്‍കൂറായി താരം കുറച്ച് പണം കൈപറ്റിയിരുന്നു. എന്നാല്‍ ബാക്കി തുകയുമായി നിര്‍മാതാക്കള്‍ കാണാനെത്തിയപ്പോഴാണ് സായി ആ പണം വേണ്ടെന്ന് വ്യക്തമാക്കിയത്.
40ലക്ഷത്തോളം രൂപയാണ് സായി വേണ്ടെന്ന് വച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പരാജയം സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കിയ നിര്‍മാതാക്കള്‍ക്ക് ആശ്വാസമായിരിക്കുകയാണ് താരത്തിന്റെ നിലപാട്. സായിയുടെ തീരുമാനത്തെ പ്രശംസിച്ച് മറ്റ് നിര്‍മാതക്കളും രംഗത്തെത്തിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക