ലോക ഒന്നാം നമ്പർ കമ്പനി ആമസോൺ ഉടമ ജെഫ് ബെസോസും ഭാര്യ മാകെന്‍സിയും നീണ്ട 25 വർഷത്തെ ദാമ്പത്യം വേര്‍പിരിയുന്നു. ലോകത്തെ ഏറ്റവും സമ്പന്നമായ ആമസോണ്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപന
ഉടമയാണ് ജെഫ് ബെസോസ്. ഭാര്യ മാകെന്‍സിയും എഴുത്തുകാരിയാണ്.
13,700 കോടി ഡോളര്‍ (ഏകദേശം 9.59 ലക്ഷം കോടി രൂപ) മൂല്യമുള്ള സ്വത്തിന്റെ ഉടമയാണ് ബെസോസ്. ബെസോസിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വേര്‍പിരിയല്‍ വാര്‍ത്ത ഇരുവരും ഒരുമിച്ചു ലോകത്തെ അറിയിച്ചത്. നല്ല സുഹൃത്തുക്കളായും 4 മക്കളുടെ ഉത്തമ മാതാപിതാക്കളായും തുടരുമെന്നും ഇരുവരും പറഞ്ഞു.
ആമസോണ്‍ സ്ഥാപിക്കുന്നതിനു മുന്‍പ് ന്യൂയോര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ സഹപ്രവര്‍ത്തകരായിരിക്കുമ്പോഴാണ് ഇവര്‍ പരിചയപ്പെടുന്നത്. ബെസോസ് ആമസോണ്‍ സ്ഥാപിച്ചപ്പോള്‍ ആദ്യ ജീവനക്കാരില്‍ ഒരാളായി മാകെന്‍സിയും ഉണ്ടായിരുന്നു. തുടര്‍ന്നു വിവാഹിതരായ ഇരുവരും കുറച്ചുകാലമായി അകന്നു കഴിയുകയായിരുന്നു.
വിവാഹമോചനത്തെക്കുറിച്ച് ഇരുവരും നടത്തിയ സംയുക്ത പ്രസ്താവന ഇങ്ങനെ,
“ഞങ്ങള്‍ ഇരുവരും പരസ്പരം കണ്ടെത്തിയത് ഒരു ഭാഗ്യമാണ്. വിവാഹത്തിനു ശേഷമുള്ള ഓരോ വര്‍ഷവും വളരെയധികം സന്തോഷപ്രദമായിരുന്നു. ഭാര്യാ ഭര്ത്താക്കന്മാരായി മികച്ച ജീവിതമായിരുന്നു ഞങ്ങളുടേത്. ഭാവിയില്‍, മാതാപിതാക്കളായും സുഹൃത്തുക്കളായും സംരംഭങ്ങളില്‍ പങ്കാളികളായും ഒരു കുടുംബമായി തുടരും” – അവര്‍ വ്യക്തമാക്കി.
ഇരുവര്‍ക്കും നാലു മക്കളാണുള്ളത്. ഒരു കുട്ടിയെ ദത്തെടുത്തതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക