ദുബായ്: പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലേയും സ്കൂളുകള്‍ക്ക് ശൈത്യകാല അവധി പ്രഖ്യാപിച്ചുകൊണ്ട് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം. ട്വിറ്ററിലൂടെയാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകിയത്.
ഇതനുസരിച്ച് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 11 വരെ വിദ്യാര്‍ഥികള്‍ക്ക് അവധിയായിരിക്കും. എന്നാല്‍ അധ്യാപകര്‍ക്ക് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ നാലു വരെയുമാണ് ശൈത്യകാല അവധി.
അതേസമയം സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ജനുവരി 13 മുതല്‍ അവധി ബാധകമാണെന്ന് അറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക