കോട്ടയം: മുണ്ടക്കയം പുഞ്ചവയലില്‍ ജീപ്പ് നിയന്ത്രണംവിട്ട് തെങ്ങിലിടിച്ച് എട്ടുവയസുകാരി മരിച്ചു. കൊച്ചുപുരയ്ക്കല്‍ ജോമോന്റെ മകള്‍ എസ്തറാണ് മരിച്ചത്.
പുഞ്ചവയില്‍ സെന്റ സെബാസ്റ്റ്യന്‍സ് പള്ളിയിലെ വേദപാഠം കഴിഞ്ഞ് ജീപ്പില്‍ മടങ്ങവേയാണ് അപകടമുണ്ടായത്.
എട്ടുപേരാണ് ജീപ്പിലുണ്ടായിരുന്നത്. മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക