തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് നാളെ (ജനുവരി 15ന് ചൊവ്വാഴ്ച) കേരളത്തിലെത്തും. ചൊവ്വാഴ്ച വൈകുന്നേരം നാലിന് തിരുവനന്തപുരം എയര്‍ ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങും.
കൊല്ലത്തും തിരുവനന്തപുരത്തും അദ്ദേഹം പരിപാടികളില്‍ പങ്കെടുക്കും. വൈകുന്നേരം 4.50ന് ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന്, 5.30ന് കൊല്ലം കന്റോണ്‍മെന്റ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രി തിരിച്ച് ഏഴുമണിക്ക് തിരുവനന്തപുരത്ത് തിരികെ എത്തും.
തിരുവനന്തപുരത്ത് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വദേശ് ദര്ശന് പദ്ധതിയുടെ ഉദ്ഘാടനം രാത്രി 7.15 ന് നിര്‍വഹിച്ചശേഷം ക്ഷേത്രദര്‍ശനം നടത്തും. രാത്രി എട്ടുമണിക്ക് അദ്ദേഹം എയര്‍ ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ നിന്ന് ഡെല്‍ഹിയിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക