ന്യൂഡല്‍ഹി: ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായ് ട്രായ് ഉത്തരവ്. ഇനി മുതല്‍ പേ ചാനല്‍ അടക്കം 100 ചാനലുകള്‍ പ്രതിമാസം 153.40 രൂപക്ക് (ജി.എസ്.ടി ഉള്‍പ്പെടെ) കാണാന്‍ സാധിക്കും. ഇത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
100 ചാനലുകളില്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടചാനലുകള്‍ തെരഞ്ഞെടുക്കാമെന്നതാണ് പ്രത്യേകത. ജനുവരി 31ന് മുമ്പ് പുതിയ രീതി നിലവില്‍ വരും.
അതേസമയം അടിസ്ഥാന പാക്കേജില്‍ ഹൈ ഡെഫനിഷന്‍ (HD) ചാനലുകള്‍ ഉള്‍പ്പെടുന്നില്ല. ഒരു ചാനലിന്റെ പരമാവധി വില പ്രതിമാസം 19 രൂപയായി നിയന്ത്രിച്ച് ട്രായ് തീരുമാനമെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക