സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ആരാധകർ പേട്ടയ്ക്ക് വൻ വരവേൽപ്പാണ് നല്‍കിവരുന്നത്. ഇപ്പോഴിതാ കേരളത്തിൽ ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്ത നടൻ പൃഥ്വിരാജിനും ചിത്രത്തിൽ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്ത മലയാള നടൻ മണികണ്ഠനും വൻവരവേൽപ്പ് നൽകിയിരിക്കുകയാണ് തലൈവരുടെ ആരാധകർ.
ചിത്രത്തിന്റെ വിജയാഘോഷങ്ങള്‍ക്കായി എറണാകുളം സരിതാ തിയറ്ററില്‍ പ്രിഥ്വിരാജും മണികണ്ഠന് ആചാരിയും ആരാധകർക്കൊപ്പം കേക്ക് മുറിച്ച് വിജയം ആഘോഷിച്ചു. ചിത്രത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മണികണ്ഠന് പറഞ്ഞു. താന്‍ രജനി സാറിന്റെ ആരാധകനാണെന്നും അദ്ദേഹത്തോടൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും മണികണ്ഠന് ഭാഗ്യം ചെയ്ത ആളാണെന്നും പൃഥ്വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക