ഇന്ത്യയില്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്നതു കുറഞ്ഞു. 2.44 ശതമാനമാണ് രാജ്യത്തിലെ ആകെ സ്വര്‍ണ്ണ ഇറക്കുമതിയില്‍ കുറവുണ്ടായത്. അതേ സമയം തന്നെ കയറ്റുമതിയില്‍ വളര്‍ച്ചയും ഉണ്ടായി. ഡിസംബറില്‍ രാജ്യം 2,793 കോടി ഡോളറിന്റെ കയറ്റുമതി നടത്തി.
0.34 ശതമാനമാണ് കയറ്റുമതി വളര്‍ച്ച. സ്വര്‍ണ്ണം ഇറക്കുമതി 24.33 ശതമാനം താഴ്ന്ന് 256 കോടി ഡോളറായി. 4,100 കോടി ഡോളറാണ് ആകെ ഇറക്കുമതി. ഇതോടെ രാജ്യത്തിന് എന്നും പ്രതിസന്ധി ഉയര്‍ത്തുന്ന വ്യാപാര കമ്മിയും കുറഞ്ഞു. 1,300 കോടി ഡോളറാണ് ഇന്ത്യയുടെ വ്യാപാര കമ്മി.
പ്രതികരിക്കാൻ ഇവിടെ എഴുതുക