പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പന്തളം നൂറനാട് പണയില്‍ അഖില്‍ ഭവനില്‍ അഖിലാണ് (23) അറസ്റ്റിലായത്. വഞ്ചിക്കപ്പെട്ട പന്തളം സ്വദേശിനികളായ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പോലീസിൽ നല്കിയ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
അഖിലിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോൾ നിരവധി പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കണ്ടെടുത്തതായും സമാനമായ രീതിയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പന്തളം പൊലീസ് അറിയിച്ചു. പന്തളം എസ്.ഐ ബി.സജീഷ്കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷ്.കെ, സാജുദ്ദീന്, ബിജു.ആര് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക