കുളിയുടെ കാര്യത്തില്‍ കേരളീയര്‍ എന്നും മുന്‍പന്തിയിലാണ്. കുളിക്കാതെ ഒരു ദിവസം തുടങ്ങുന്നതിനെപ്പറ്റി പോലും കേരളീയര്‍ക്ക് ചിന്തിക്കാനാവില്ല. എന്നാല്‍ ശാസ്ത്രജ്ഞാനമില്ലാത്ത കുളി പലപ്പോഴും നമ്മെ പല ആരോഗ്യ പ്രശ്നങ്ങളിലേക്കും കൊണ്ടെത്തിക്കും. കുളിയെ സംബന്ധിച്ചിടത്തോളമുള്ള ഏറ്റവും വലിയ സംശയമാണ് കുളിക്കാന്‍ പറ്റിയ സമയം ഏതാണെന്നുള്ളത്. രാവിലെയോ സന്ധ്യയോ വൈകുന്നേരമോ ആണ് കുളിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം. ഉച്ചയ്ക്കോ പാതിരാത്രിക്കോ ഉള്ള കുളി പാടില്ല. ആഹാരം കഴിച്ചയുടനെയും കുളിയരുത്.
രാവിലത്തെ കുളി ആരോഗ്യവും ആയുസ്സും ഉന്മേഷവും വര്‍ദ്ധിപ്പിക്കും. ആദ്യം തല കുളിച്ചതിനു ശേഷം മാത്രമേ ശരീരം കുളിക്കാവൂ. തണുത്ത വെള്ളം വേണം തലയിലൊഴിക്കാന്‍. ആദ്യമേ ശരീരം കുളിച്ചാല്‍ ശരീരത്തിലെ ചൂട് തലയിലേക്ക് പ്രവഹിക്കുമെന്നതിനാലാണിത്.
തലയില്‍ ചൂടുവെള്ളമൊഴിക്കുന്നത് മുടിക്കും കണ്ണിനും ദോഷമാണ്. അവസാനം ഒരുതവണ കൂടി പാദത്തിലും തലയിലും തണുത്ത വെള്ളമൊഴിച്ച് കുളിയവസാനിപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക