ലഡാക്കില്‍ മഞ്ഞുവീഴ്ചയിൽ ഒരാൾ മരിച്ചു. ഒൻമ്പത് പേർ കുടുങ്ങി കിടക്കുന്നു. കരസേനയും പോലീസും സംയുക്തമായി ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കശ്മീര്‍ താഴ്വരയിലെ പല മേഖലകളിലും തീവ്ര രീതിയില്‍ മഞ്ഞ് പെയ്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വടക്കന്‍ കശ്മീരിലെ ഗുല്‍മാര്‍ഗില്‍ 5.4 മില്ലീമീറ്റര്‍ മഞ്ഞ് പെയ്തിരുന്നു. ജനുവരി 19 മുതല്‍ ജനുവരി 23 വരെ കനത്ത മഞ്ഞ് പെയ്യലുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച ഒന്‍പത് ജില്ലകള്‍ക്ക് മഞ്ഞുവീഴ്ചയുടെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. അനന്തനാഗ്, കുല്‍ഗാം, ബുഡ്ഗാം, ബാരമുള്ള, കുപ്വാര, ബന്ദിപോര, ഗന്ദര്‍ബാല്‍, കാര്‍ഗില്‍, ലേ എന്നീ ജില്ലകള്‍ക്കാണ് ജാഗ്രത നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക