വാലെന്റൈൻസ് ദിനമായ ഫെബ്രുവരി 14 ന് പ്രശസ്ത ബോളിവുഡ് താരവും പോൺ അഭിനേതാവുമായ സണ്ണി ലിയോൺ കൊച്ചിയിലെത്തും. എം ജെ ഇന്ഫ്രസ്ട്രെക്ചറും നക്ഷത്ര എന്റര്ടെയിമെന്റ്സും സംയുക്തമായി അവതരിപ്പിക്കുന്ന വലന്റൈന്‍സ് നൈറ്റ് 2019ലാണ് സണ്ണി ലിയോണ്‍ പങ്കെടുക്കുക. അങ്കമാലി കണ്വെന്ഷന് സെന്ററില്‍ ഫെബ്രുവരി 14ന് വൈകിട്ട് ആറിനാണ് പരിപാടി.
സണ്ണി ലിയോണിനോടൊപ്പം പ്രശസ്ത ബോളിവുഡ് പിന്നണി ഗായിക തുളസി കുമാറും പങ്കെടുക്കും. ആദ്യമായാണ് തുളസി കുമാര്‍ കേരളത്തില്‍ സംഗീത-നൃത്ത പരിപാടി അവതരിപ്പിക്കുന്നത്. 12,000 പേര്‍ക്ക് പരിപാടി ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 1000 മുതല്‍ 5000 രൂപ വരെ നിരക്കില്‍ ടിക്കറ്റ് ഓണ്‍ലൈനിലും സംഘാടകര്‍ നിശ്ചയിച്ച പ്രത്യേ ഔട്ട്ലെറ്റിലും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക