സൗദി അറേബ്യയിലേ വിനോദ സഞ്ചാര മേഖലകളിൽ പങ്കാളികളാകാൻ കൂടുതൽ സ്ത്രീകൾ എത്തുന്നു. ടൂറിസ്റ്റ് ഗൈഡുകളായി കൂടുതൽ സ്ത്രീകൾ ഈ രംഗത്തേക്ക് കടന്നു വരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നൂറ്റിയന്പത് വനിതകള്‍ ഇതിനകം അപേക്ഷ നല്കി. ഇവര്‍ക്കുള്ള ലൈസന്‍സുകള്‍ ഈ മാസം തന്നെ അനുവദിക്കും.23 വയസ്സിന് മുകളില്‍ പ്രായമുള്ള വനിതകളെയാണ് ഇതിനായി പരിഗണിക്കുന്നത്.
നിലവില്‍ 28 ശതമാനമാണ് വിനോദസഞ്ചാര മേഖലയിലെ സൗദിവത്കരണ നിരക്ക്. സൗദി കമ്മീഷന് ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജിന് കീഴിലാണ് പുതിയ പദ്ധതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക