വിവാദങ്ങളുടെ കളിത്തോഴിയാണ് നടി രാഖി സാവന്ത്. സ്വയം വിവാദങ്ങളുണ്ടാക്കി അതിൽ നിന്നും പ്രശസ്തി എന്നത് രാഖിയുടെ സ്ഥിരം പരിപാടിയാണ്. മറ്റ് നടിമാര്‍ക്കെതിരേ വെല്ലുവിളികള്‍ നടത്തിയും ബോക്സിംഗ് റിംഗില്‍ അപ്രതീക്ഷിതമായി കയറി ഇടികൊണ്ടും ഷൂട്ടിംഗിലെ ബെഡ്റൂം രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുമെല്ലാം രാഖി നിരന്തരം വാര്‍ത്തയില്‍ ഇടം നേടിക്കൊണ്ടേയിരുന്നു.
ഇതിനിടെ ഇന്ത്യാ ഗോട്ട് ടാലന്റ് മത്സരാര്‍ത്ഥിയും ഇന്റര്‍നെറ്റ് തരംഗവുമായ ദീപക് കലാലിനെ അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ വച്ച്വിവാഹം കഴിക്കുന്നുവെന്നും രാഖി അറിയിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ വിവാഹക്ഷണക്കത്ത് പോസ്റ്റ് ചെയ്തതിന് പിന്നാലെ തന്റെയും ദീപാകത്തിന്റെയും കന്യകാത്വം തെളിയിക്കുന്ന സർട്ടിഫിക്കറ്റും രാഖി പോസ്റ്റ് ചെയ്തിരുന്നു. മാത്രവുമല്ല വിവാഹത്തിന് താനും ദീപകും നഗ്നരായിട്ടാകും പ്രത്യക്ഷപ്പെടുകയെന്നും രാഖി അറിയിച്ചിരുന്നു.
എന്നാൽ അറിയിച്ചിരുന്നു തീയതി കഴിഞ്ഞിട്ടും രാഖിയുടെ വിവാഹം നടന്നില്ല. ഇതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ വിവാഹത്തിൽ നിന്നും പിന്മാറി എന്നാണ് രാഖി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ‘ദീപക് ഒരു സ്ത്രീയാണ്. രണ്ട് സ്ത്രീകള്‍ തമ്മില്‍ എങ്ങനെ വിവാഹം കഴിക്കും. എന്റെ എല്ലാ ആരാധകരും പറഞ്ഞു ദീപകിനെ വിവാഹം കഴിക്കരുതെന്ന്. ദീപക് എന്നോട് പറഞ്ഞു, നിനക്ക് ഒരു കുഞ്ഞിനെ തരാന്‍ എനിക്ക് സാധിക്കില്ല എന്ന്. ഇപ്പോഴാണ് എനിക്ക് മനസിലാകുന്നത് ദീപക്കിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്ന്. അദ്ദേഹം ഉടന്‍ ഈ ലോകം വിട്ടുപോകും. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. ദുഖത്തോടെയാണ് ഞാന്‍ ഈ കാര്യം ലോകത്തോട് പറയുന്നത്. അദ്ദേഹത്തെ വിവാഹം കഴിച്ചാല്‍ ഞാന്‍ വിധവയായി തീരും. പിന്നെ ഞാന്‍ എങ്ങനെ സെക്സിയായ വസ്ത്രങ്ങള്‍ ധരിക്കും’ രാഖി ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക