നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കൊണ്ട് സുപ്രീം കോടതിയെ സമീപിച്ചു. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍, അജയ് റസ്തോഗി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ മറുപടി നല്കാന് പ്രതി ദിലീപ് സാവകാശം ചോദിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്കിയ സത്യവാങ് മൂലത്തിന് മറുപടി നല്കാന് ഒരാഴ്ച കൂടി സമയം വേണമെന്നാണ് ദിലീപിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക