പ്രമുഖ ക്ഷീരോത്പാദന വിപണന ബ്രാൻഡായ അമുൽ ഒട്ടകപ്പാൽ വിപണിയിലെത്തിക്കാനൊരുങ്ങുന്നു. പരീക്ഷണാർത്ഥം ഗുജറാത്തിലെ ഗാന്ധിനഗര്‍, അഹമ്മദാബാദ്, കച്ച് എന്നിവിടങ്ങളിലാകും ആദ്യം വിൽപ്പനയ്ക്കെത്തിക്കുക. അമൂല്‍ ക്യാമല്‍ മില്‍ക്ക് എന്നാകും ഉല്‍പ്പന്നത്തിന്റെ ബ്രാന്‍ഡ് പേര്. അര ലിറ്റർ പാലിന് 50 രൂപയാകും വില.
ഇതാദ്യമായാണ് അമൂല്‍ ഒട്ടകപ്പാല് വിപണിയിലിറക്കുന്നത്. കച്ച് മേഖലയില്‍ നിന്നുളള ഒട്ടക കര്‍ഷകരില്‍ നിന്നാണ് അമൂല്‍ ഒട്ടകപ്പാല് ശേഖരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക