കൊല്ലം: രൂപമാറ്റം വരുത്തി ശബരിമല ദര്‍ശനം നടത്തിയ കൊല്ലം സ്വദേശി ചാത്തന്നൂരുള്ള മഞ്ജുവിന്റെ വീടിന് നേരെ ആക്രമണം. വീടിന് നേരെ കല്ലെറിഞ്ഞ ശബ്ദം കേട്ട് പുറത്തിറങ്ങിയ മഞ്ജുവിനും കല്ലേറേറ്റെന്നാണ് വിവരം.
മഞ്ജുവിന്റെ സുരക്ഷക്കായി നിയോഗിച്ച രണ്ട് പൊലീസുകാരും ആക്രമണം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു. കൂടുതല്‍ പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
രൂപമാറ്റം വരുത്തി ശബരിമല ദര്‍ശനം നടത്തുന്നതിന് മുമ്പും മഞ്ജു ശബരിമല ദര്‍ശനം നടത്താന്‍ ശ്രമിച്ചിരുന്നു. ആദ്യശ്രമം പരാജയപ്പെട്ടതിന് പിന്നാലെയും മഞ്ജുവിന്റെ വീട് ആക്രമിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക