ആലപ്പുഴ: തമിഴ് നടന് വിജയ് സേതുപതി ചികിത്സയ്ക്കു പണം നല്കി സഹായിച്ച വയോധിക സിനിമാ സെറ്റില്‍ കുഴഞ്ഞുവീണു മരിച്ചു. കാവാലം അച്ചാമ്മ എന്ന വൃദ്ധയാണ് ആലപ്പുഴയില്‍ വിജയ് സേതുപതി അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ കുഴഞ്ഞുവീണു മരിച്ചത്.
കുഴഞ്ഞുവീണ അച്ചാമ്മയെ ഉടൻ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തന്റെ ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയ വൃദ്ധയ്ക്ക് സേതുപതി പണം നല്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആരാധകര്ക്കിടയില്നിന്നും “മക്കളെ മരുന്ന് വാങ്ങാന്‍ പൈസ ഇല്ല’ എന്നു പറഞ്ഞ അച്ചാമ്മയുടെ അരികിലെത്തിയ സേതുപതി തന്റെ അസിസ്റ്റന്റിന്റെ പഴ്സില്‍നിന്നു പണം നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക