പാലക്കാട്: ചിറ്റൂരിനടുത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. അപകടത്തില്‍ ചിറ്റൂര്‍ സ്വദേശികളായ രാഘവന് (65), ലിജേഷ് (41) എന്നിവരാണ് മരിച്ചത്. ചിറ്റൂരിനടുത്ത് കൊടുമ്പിന് സമീപമാണ് അപകടം നടന്നത്.
എതിര്‍ദിശയില്‍ നിന്നും വന്ന ബൈക്കുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക