ത്യശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടിയിൽ ഇടഞ്ഞ ആന ഒരാളെ ചവിട്ടിക്കൊന്നു. 3 പേര്‍ക്ക് പരക്കേറ്റു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എന്ന ആനയാണ് ഇടഞ്ഞത്. കണ്ണൂര്‍ സ്വദേശി ബാബുവാണ് മരിച്ചത്.
കോട്ടപ്പടിയിലുള്ള സുഹൃത്തിന്റെ പെരപാർക്കലിന് (ഹൗസ് വാമിങ്) പങ്കെടുക്കാൻ ഖത്തറിൽ നിന്നും സുഹൃത്തുക്കളുമായി എത്തിയതായിരുന്നു.
കോട്ടപ്പടി സ്വദേശി മുള്ളത്ത് രഞ്ജിനി, ചാവക്കാട് സ്വദേശി കരിമത്ത് അക്ഷയ്, ചാലിശ്ശേരി സ്വദേശി അംജേഷ് (25) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ കുന്ദംകുളം റോയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/realnewskeralaofficial/videos/918558711680135/
പ്രതികരിക്കാൻ ഇവിടെ എഴുതുക